Connect with us

Eranakulam

കൊച്ചിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Published

|

Last Updated

കൊച്ചി: കൊച്ചി മരടില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മരടില്‍ നിന്ന് ആലുവ പേട്ടയിലേക്കു പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പെട്ടത്. കാറില്‍ ഇടിക്കാതെ വെട്ടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലോറി തലകീഴായി മറിയുകയായിരുന്നു. ഡ്രൈവര്‍ രാധാകൃഷ്ണനാണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ടാങ്കറില്‍ പാചകവാതകമുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് കുണ്ടന്നൂര്‍- മരട് പാതയില്‍ ഗതാഗതം നിരോധിച്ചു.