Connect with us

First Gear

പരിഷ്‌കരിച്ച ആള്‍ട്ടോ കെ10 നവംബറില്‍

Published

|

Last Updated

alto k10ന്യൂഡല്‍ഹി: മാരുതി സുസുക്കി ആള്‍ട്ടോ മോഡലിന്റെ ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ള പരിഷ്‌കരിച്ച പതിപ്പ് നവംബറില്‍ പുറത്തിറങ്ങും. സെലെറിയോക്ക് പിന്നാലെ മാരുതി പുറത്തിറക്കുന്ന ഓട്ടോ ഗിയര്‍ ഷിഫ്റ്റിംഗ് സംവിധാനുള്ള രണ്ടാമത്തെ കാറാണ് ആള്‍ട്ടോ കെ10.

ആറ് വ്യത്യസ്ത വേരയന്റുകളില്‍ പുറത്തിറങ്ങുന്ന ആള്‍ട്ടോ കെ10 ശ്രേണിയിലെ ടോപ്പ് എന്‍ഡില്‍ മാത്രമായിരിക്കും ഓട്ടോ ഗിയര്‍ ഷിഫ്റ്റ് സംവിധാനം ലഭിക്കുന്നത്. പെട്രോള്‍ മോഡലിന് 24.07 കിലോ മീറ്ററും സി എന്‍ ജി മോഡലിന് 32.26 കിലോ മീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

 

Latest