Connect with us

Health

സസ്യഭുക്കുകളില്‍ വന്ധ്യതക്ക് സാധ്യത കൂടുതലെന്ന് പഠനം

Published

|

Last Updated

sadhyaസസ്യഭുക്കുകളില്‍ വന്ധ്യതക്ക് സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട്. മാംസാഹാരം കഴിക്കുന്ന 443 പേരേയും സസ്യാഹാരം മാത്രം കഴിക്കുന്ന 31 പേരേയുമാണ് 2009 മുതല്‍ 2013 വരെയുള്ള കാലയളവില്‍ പരീക്ഷണത്തിന് വിധേയമാക്കിയത്. സസ്യാഹാരികള്‍ക്കാണ് കൂടുതല്‍ കരുത്തുള്ള ബീജങ്ങളുണ്ടാവുക എന്നാണ് ഗവേഷകരും കരുതിയിരുന്നത്. എന്നാല്‍ ഫലം നേരെ മറിച്ചായിരുന്നു.

ബീജത്തിന്റെ ഗുണത്തെ ഭക്ഷണശീലം കാര്യമായി സ്വാധീനിക്കുന്നതായാണ് പരീക്ഷണത്തില്‍ കണ്ടെത്തിയത്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് മാസ്യാഹാരവും കൂടി കഴിക്കുന്നവരേക്കാള്‍ ബീജത്തിന്റെ എണ്ണം കുറവായിരുന്നു. സസ്യഭോജികളുടെ ബീജത്തിന്റെ ശക്തി 30 ശതമാനം കുറവാണ്. ബീജത്തിന്റെ ചലനവേഗതയും എണ്ണവും ഇവരില്‍ മിശ്രഭോജികളേക്കാള്‍ വളരെ കുറവാണെന്നും പഠനത്തിന് നേതൃത്വം വഹിച്ച എലിസ ഒര്‍സിലൊസ്‌ക പറഞ്ഞു.