Connect with us

Books

കഥയൊടുങ്ങാത്ത ശരീരങ്ങള്‍

Published

|

Last Updated

bookകോടമ്പുഴ ബാവ മുസ്‌ലിയാരുടെ അല്‍അജ്‌സാദുല്‍അജീബഃ വല്‍അബ്ദാനുല്‍ഗരീബഃ എന്ന ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം. മഹാനായ പാറന്നൂര്‍ പി പി മുഹ്‌യൂദ്ദീന്‍കുട്ടി മുസ്‌ലിയാരാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. വിഷയ വൈവിധ്യം കൊണ്ട് വായനക്കാരെ അതിശയിപ്പിച്ച വ്യത്യസ്തമായ രചനയാണ് അല്‍അജ്‌സാദുല്‍അജീബഃ വല്‍അബ്ദാനുല്‍ഗരീബഃ മരണത്തോടെ എല്ലാം കഴിഞ്ഞുവെന്ന് കരുതുന്നവരെ ശക്തമായി തിരുത്തുകയാണ് ഈ കൗതുക രചന.

ജീര്‍ണിക്കാത്ത ജഡങ്ങള്‍ ഇന്നൊരു വാര്‍ത്തയല്ലാതിരിക്കാം. എന്നാല്‍ ഇരിക്കുകയും നടക്കുകയും സംസാരിക്കുകയും ചിരിക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്യുന്ന ജഡങ്ങളെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന അറിവുകളുടെ വിസ്മയ കവാടങ്ങളാണു ബാവ മുസ്‌ലിയാര്‍ തുറന്നുവെക്കുന്നത്. പരേതാത്മാക്കളുടെ ലോകത്തേക്ക് വായനക്കാരെ അമ്പരപ്പോടെ നയിക്കുന്ന പുതുമയാര്‍ന്ന കൃതിക്ക് ഉചിതമായ ഭാഷാന്തരം നല്‍കിയിരിക്കുന്നു പാറന്നൂര്‍ പി പി മുഹ്‌യൂദ്ദീന്‍കുട്ടി മുസ്‌ലിയാര്‍.

---- facebook comment plugin here -----

Latest