Connect with us

First Gear

നിസാന്‍ എവലിയ പുതിയ മോഡല്‍ പുറത്തിറക്കി

Published

|

Last Updated

nissan evaliaതങ്ങളുടെ എവലിയ എം പി വി ശ്രേണിയിലെ പുതിയ ടോപ് എന്‍ഡ് മോഡല്‍ നിസാന്‍ പുറത്തിറക്കി. എവലിയ വി ട്രിം മോഡലിന്റെ എല്ലാ സവിശേഷതകളും പുതിയ മോഡലിലുമുണ്ട്.

എക്‌സ്റ്റീരിയര്‍ ഡിസൈനിംഗിലാണ് ചില മാറ്റങ്ങളുള്ളത്. ക്രോമെ ഫിനിഷിലാണ് പുതിയ മോഡലിലെ ഗ്രില്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. നവീകരിച്ച് ബമ്പര്‍, വലിയ എയര്‍ ഡാം, ചുറ്റിലും ക്രോമെ സ്ട്രിപ്പുള്ള പരിഷ്‌കരിച്ച ഫോഗ് ലാമ്പ് ഹൗസിംഗ് തുടങ്ങിയവയാണ് പുതിയ മോഡലിന്റെ പ്രധാന മാറ്റങ്ങള്‍.

11.62 ലക്ഷമാണ് പുതിയ മോഡലിന് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഹോണ്ട മൊബീലിയോയുമായാണ് പുതിയ മോഡലിന് വിപണിയില്‍ മല്‍സരിക്കേണ്ടിവരിക.