Connect with us

Ongoing News

ഇന്ത്യന്‍ പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയ വിന്‍ഡീസ് ടീം ഖേദം പ്രകടിപ്പിച്ചു

Published

|

Last Updated

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ഇന്ത്യന്‍ പര്യടനം പൂര്‍ത്തിയാക്കാതെ വെസ്റ്റന്റീസ് ടീം മടങ്ങിയ സംഭവത്തില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ദുഃഖം രേഖപ്പെടുത്തി. വിഷയത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരമുണ്ടാക്കമെന്ന്് ബിസിസിഐയോട് അഭ്യര്‍ത്ഥിക്കാനും വിന്‍ഡീസ് ബോര്‍ഡ് തീരുമാനിച്ചു.
ഇന്ത്യക്കെതിരായ അവസാന ഏകദിന മത്സരത്തിലും ട്വന്റി20യിലും മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും കളിക്കാന്‍ കരീബിയന്‍ താരങ്ങള്‍ വിസ്സമ്മതിച്ചത് വെസ്റ്റിന്റീ്‌സ് ക്രിക്കറ്റ് ബോര്‍ഡിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള സാധ്യതകള്‍ തേടിയാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഭാരവാഹികള്‍ അടിയന്തിര യോഗം ചേര്‍ന്നത്.

Latest