Connect with us

Ongoing News

വിജയിന്റെ ഫ്‌ളെക്‌സില്‍ പാലഭിഷേകം നടത്താന്‍ കയറിയ യുവാവ് വീണ് മരിച്ചു

Published

|

Last Updated

പാലക്കാട്:തമിഴ് സിനിമാ താരം വിജയിന്റെ പുതിയ ചിത്രം “കത്തി” കണ്ടിറങ്ങിയ ആവേശത്തില്‍ താരത്തിന്റെ ഫ്‌ളെക്‌സ് ബോര്‍ഡില്‍ പാലഭിഷേകം നടത്താന്‍ കയറിയ യുവാവ് വീണ് മരിച്ചു. വടക്കഞ്ചേരി കറ്റക്കോട് കാളിദാസന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (23) ആണ് മരിച്ചത്. വടക്കഞ്ചേരി ജെയ്ഭാരത് തീയറ്ററിനുമുന്നില്‍ രാവിലെ 8.30 നായിരുന്നു സംഭവം. വിജയ്‌യുടെ കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡിന് മുകളില്‍ കയറിയ ഉണ്ണികൃഷ്ണന്‍ കാല്‍തെറ്റി വീണു. തുടര്‍ന്ന് വടക്കഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

Latest