Connect with us

Kerala

മകളെ കൊന്ന് റെയില്‍വേട്രാക്കില്‍ തള്ളിയ പിതാവും കാമുകിയും അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: അവിഹിത ബന്ധത്തിന് എതിര് നിന്ന മകളെ കൊന്ന് റയില്‍വെ ട്രാക്കില്‍ തള്ളിയ കേസില്‍ പിതാവും കാമുകിയും അറസ്റ്റിലായി. ഇരിങ്ങാലക്കുട സ്വദേശി ബെന്നിയും കാമുകി തിരൂര്‍ സ്വദേശിനി ബിനിതയുമാണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 21നാണ് കോഴിക്കോട്ടെ റയില്‍വെ ട്രാക്കില്‍ 15 വയസ്സ് പ്രായമായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്.

Latest