Connect with us

First Gear

ബി എം ഡബ്ലിയു എം3, എം4 മോഡലുകള്‍ നവംബര്‍ 26ന് ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ബി എം ഡബ്ലിയു എം3 സെഡാന്‍, എം4 കപെ മോഡലുകള്‍ നവംബര്‍ 26ന് ഇന്ത്യയില്‍ പുറത്തിറക്കും. സാങ്കേതികമായി ഇരുമോഡലുകളും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. 3.0 ലിറ്റര്‍ ബി എം ഡബ്ലിയു എം ട്വിന്‍ ടര്‍ബോ സിക്‌സ് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇരു മോഡലുകള്‍ക്കും കരുത്ത് പകരുന്നത്. സെവന്‍ സ്പീഡ് ഡബിള്‍ ക്ലച്ച് ഓട്ടോ മാറ്റിക് ഗിയര്‍ ബോക്‌സ് അല്ലെങ്കില്‍ സിക്‌സ് സ്പീഡ് മാന്വല്‍ ഉള്‍പെടുന്നതാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍സ്. മാന്വല്‍ ഗിയര്‍ബോക്‌സുള്ള മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുമോഡലുകള്‍ക്കും പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്ററിലെത്താന്‍ അഞ്ച് സെക്കന്റില്‍ താഴെ സമയം മതി. ഈ വര്‍ഷം ആദ്യത്തിലാണ് ഇരു മോഡലുകളും ആഗോള വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. ഓഡി ആര്‍ എസ്5, മേഴ്‌സിഡസ് സി63 തുടങ്ങിയവയാവും വിപണിയില്‍ എം3, എം4 മോഡലുകളുടെ എതിരാളികള്‍.

Latest