Connect with us

Gulf

'സാഹിത്യോത്സവുകള്‍ തനിമ നിലനിര്‍ത്തുന്നു'

Published

|

Last Updated

അജ്മാന്‍: എസ് എസ് എഫ്‌കേരളത്തില്‍ വ്യവസ്താപിതമായി നടത്തിവരുന്ന സാഹിത്യോത്സവ് തനിമ നിലനിര്‍ത്തിക്കൊണ്ട് ഗള്‍ഫ് മേഖലയിലും നടത്തുവാന്‍ സാധിക്കുന്നത്, എസ് എസ് എഫിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡിസര്‍ക്കിളിന്റെ മികവിനെ എടുത്തുകാണിക്കുന്നതാണെന്ന് ഔഷധി ചെയര്‍മാന്‍ അഡ്വ. ജോണി നെല്ലൂര്‍ പറഞ്ഞു. അജ്മാന്‍ സോണ്‍ സാഹിത്യോത്സവില്‍ സമ്മാന വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോര്‍ക്ക ഡയറക്ടര്‍ ഇസ്മായേല്‍ റാവുത്തര്‍ ആശംസകള്‍ അര്‍പിച്ചു.
ഉമ്മുല്‍ മുഅ്മിനീന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആറാമത് സാഹിത്യോത്സവില്‍ മര്‍ഹൂം അലി സഖാഫി മെമ്മോറിയല്‍ റോളിംഗ് ട്രോഫി കറാമ യൂണിറ്റ് കരസ്ഥമാക്കി. നുഐമിയ്യ, ന്യൂ സനാഇയ്യ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രൈമറി വിഭാഗത്തിലെ ഐഫ ആശിഖ് 21 പോയിന്റ് നേടി വ്യക്തിഗത ചാമ്പ്യനായി. അബ്ദുല്‍ ബശീര്‍ സഖാഫി, അബ്ദുല്‍ റശീദ് ഹാജി, അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍, സകരിയ്യ ഇര്‍ഫാനി, ഹനീഫ ബാലുശ്ശേരി, അബ്ദുല്‍ ഗഫൂര്‍ ഫാല്‍ക്കണ്‍ ഡീസല്‍, ഷിയാ ഫുഡ്‌സ് എം ഡി സാബിര്‍, തേജസ് റസ്റ്റോറന്റ് എം ഡി ശിവന്‍, സംസം ബേക്കറി അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest