Connect with us

Gulf

ഗള്‍ഫില്‍ ദീപാവലിക്കൊരുക്കം

Published

|

Last Updated

ദുബൈ: ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം ദീപാവലി ആഘോഷത്തിനുള്ള തയ്യാറെടുപ്പില്‍. ദീപാവലി വിപണി കൈയടക്കാനായി ജ്വല്ലറികളും തുണിക്കടകളും ആഴ്ചകള്‍ക്ക് മുമ്പേ പ്രചാരണം തുടങ്ങിയിരുന്നു. ബുധനാഴ്ച രാത്രിയോടെ ചെരാതുകള്‍ തെളിക്കുകയും പുതുവസ്ത്രങ്ങള്‍ പൂജയ്ക്ക് വെക്കുകയും ചെയ്യും. ദീപാവലിദിവസത്തിന്റെ തുടര്‍ച്ചയായാണ് പിറ്റേദിവസം ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിക്കുള്ള പൂജ. വടക്കേ ഇന്ത്യക്കാരുടെ ആഘോഷങ്ങള്‍ പത്തുനാള്‍ നീളുന്നതാണ്.

Latest