Connect with us

Gulf

പ്രവാസി ക്ഷേമനിധിയുടെ ഓര്‍മകളുമായി റസാഖ് തായലക്കണ്ടി നാട്ടിലേക്ക്

Published

|

Last Updated

ദുബൈ: തുടങ്ങിവെച്ച ജോലി പൂര്‍ത്തിയാക്കുവാന്‍ കഴിയാത്ത സങ്കടത്തില്‍ ഒമ്പത് വര്‍ഷത്തെ പ്രവാസജീവിതത്തിന് ഇടവേള നല്‍കി നാട്ടിലേക്ക് പോവുകയാണ് റസാഖ് തായലക്കണ്ടി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ആയിരത്തോളം പ്രവാസികളെയാണ് തായലക്കണ്ടി പ്രവാസി ക്ഷേമനിധിയില്‍ ചേര്‍ത്തിട്ടുള്ളത്. മുഴുവന്‍ പ്രവാസികളും ക്ഷേമനിധിയില്‍ അംഗങ്ങളാകണമെന്നാണ് തായലക്കണ്ടിയുടെ കാഴ്ചപ്പാട്. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ക്ലാസുകളിലും തായലക്കണ്ടി നിറസാന്നിധ്യമാണ്.
നീലേശ്വരം നഗരത്തിനടുത്ത് പടന്നക്കാട് സ്വദേശിയായ അബ്ദുര്‍റസാഖ് തായലക്കണ്ടി 2006ലാണ് യു എ ഇയിലെത്തിയത്. ദുബൈ അവീറിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയാണ്. പ്രവാസികള്‍ക്ക് വേണ്ടി ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നാട്ടിലും തുടരുമെന്ന് റസാഖ് അറിയിച്ചു.