Connect with us

Gulf

തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തി

Published

|

Last Updated

അബുദാബി: അബുദാബിയിലെ തൊഴില്‍ തര്‍ക്ക പരിഹാര സമിതി 1,637 നിര്‍മാണത്തൊഴിലാളികള്‍ക്ക് 86 ലക്ഷം ദിര്‍ഹം ആനുകൂല്യങ്ങള്‍ വിധിച്ചു. മൂന്നു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണിത്. ഇത്തരത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് തൊഴില്‍ മന്ത്രാലയ അസി. അണ്ടര്‍ സെക്രട്ടറി മഹിര്‍ അല്‍ ഉബാദ് അറിയിച്ചു.
കഴിഞ്ഞ മാസം ദുബൈയില്‍ 5,000 തൊഴിലാളികള്‍ക്ക് തൊഴില്‍ തര്‍ക്ക പരിഹാര സമിതി ആനുകൂല്യങ്ങള്‍ വിധിച്ചിരുന്നു. മതിയായ ജീവിത സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ നിസഹകരണത്തിലായിരുന്നു. കുടിവെള്ളം, ഭക്ഷണം, ശൗചാലയങ്ങള്‍ എന്നിവക്ക് സൗകര്യങ്ങള്‍ ആവശ്യപ്പെട്ടു.
ഇത്തരം പരാതികള്‍ ലഭിച്ചാല്‍ പോലീസുമായി സഹകരിച്ച് തൊഴില്‍ വകുപ്പ് പരിശോധന നടത്തും. അതേ സമയം, ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള പരാതികള്‍ തള്ളിക്കളഞ്ഞുവെന്നും മഹിര്‍ അല്‍ ഉബാദ് പറഞ്ഞു.

Latest