Connect with us

Kannur

സമസ്ത കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റ് ഉസ്മാന്‍ മുസ്‌ലിയാര്‍

Published

|

Last Updated

കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉസ്മാന്‍ മുസ്‌ലിയാര്‍ മുണ്ടേരി (70) നിര്യാതനായി. അല്‍മഖര്‍ വൈസ് പ്രസിഡന്റ്, ദേളി ജാമിഅ സഅദിയ്യ അറബിയ മെമ്പര്‍, സമസ്ത സ്‌കോളര്‍ഷിപ്പ് കമ്മിറ്റി കണ്ണൂര്‍ ജില്ലാ ട്രഷറര്‍, മുണ്ടേരി താജുല്‍ ഉലമ സെന്റര്‍ പ്രസിഡന്റ്, കാഞ്ഞിരോട് ലജ്‌നത്തു അസ്ഹരി സുന്നിയ്യ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് അറബിക് കോളജില്‍ നിന്ന് ബാഖവി ബിരുദമെടുത്ത ഉസ്മാന്‍ മുസ്‌ലിയാര്‍ മാവിലാകടപ്പുറം, ഇരിക്കൂര്‍ ടൗണ്‍ പള്ളി, തെക്കുമ്പാട്, നീലേശ്വരം മര്‍കസുത്തര്‍ബിയത്തുല്‍ ഇസ്‌ലാമിയ്യ, ഉടുമ്പുന്തല, മുട്ടം, കുടക് എന്നീ സ്ഥലങ്ങളില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ചിരുന്നു.
പരേതനായ ഖാലിദ് മുസ്‌ലിയാരുടെ മകളും യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി താഹിറിന്റെ സഹോദരിയുമായ കുഞ്ഞാമിനയാണ് ഭാര്യ. മക്കള്‍: മുഹമ്മദലി (ബംഗളൂരു), അമീറലി (ദുബൈ), ഫാത്തിമ, സൈനബ, റുഖിയ. മരുമക്കള്‍: അബ്ദുല്‍ഖാദിര്‍, അബ്ദുസ്സലാം സഖാഫി (പന്ന്യംങ്കണ്ടി ദാറുസ്സലാം മദ്‌റസ സദര്‍ മുഅല്ലിം), നവാസ് (വാരം ട്രൈനിറ്റി കോളജ് അധ്യാപകന്‍), ഷഫീന, റസീന. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി ഹാജി, ഫാത്തിമ, ഖദീജ, പരേതരായ ഉമര്‍, അബൂബക്കര്‍, കുഞ്ഞിമുഹമ്മദ്. ഖബറടക്കം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കാനച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി, ചാലാട് അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അശറഫ് സഖാഫി കടവത്തൂര്‍, പ്രൊഫ. യു സി അബ്ദുല്‍മജീദ്, പി കെ അലിക്കുഞ്ഞി ദാരിമി, ബി മുസ്തഫ മൗലവി കക്കാട്, എസ് എം ഒ ദേശീയ കണ്‍വീനര്‍ ആര്‍ പി ഹുസൈന്‍, അശ്‌റഫ് സഖാഫി പള്ളിപ്പറമ്പ്, അബ്ദുറശീദ് സഖാഫി മെരുവമ്പായി, എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ഖാദര്‍ മൗലവി, വി പി വമ്പന്‍, എ ഡി എം. ഒ മുഹമ്മദ് അസ്‌ലം തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
സമസ്ത ജില്ലാ കമ്മിറ്റി, എസ് വൈ എസ്, എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്, എസ് വൈ എസ് ചക്കരക്കല്ല്, പാലത്തുങ്കര സോണ്‍ കമ്മിറ്റി, എസ് വൈ എസ്, എസ് എസ് എഫ് മുണ്ടേരി യൂനിറ്റ് കമ്മിറ്റി അനുശോചിച്ചു.

Latest