Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

Published

|

Last Updated

ജമ്മു: വെടിനിര്‍ത്തല്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടുവയ്പ്പ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് വീണ്ടും വെടിവയ്പ്പുണ്ടായത്. രാംഘട്ട് മെഖലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.
അര്‍ണിയ,സാംബ സെക്ടറുകളിലും പാക് സൈന്യം വെടിവയ്പ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി നാളെ കാശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പാക് പ്രകോപനം.
ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന വെടിവെപ്പില്‍ ഇതുവരെ 8 പേര്‍ മരിക്കുകയും 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാന്റെ നിരന്തര വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ ഇന്ത്യ ശക്തമായി താക്കീത് നല്‍കിയത് വകവയ്ക്കാതെയാണ് പാക് പ്രകോപനം. നേരത്തെ കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം യുഎന്‍ തള്ളിയിരുന്നു. പ്രശ്‌നം ഇരു കക്ഷികളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് യു എന്‍ ആവശ്യപ്പെട്ടത്.

---- facebook comment plugin here -----

Latest