Connect with us

National

പൂനെ അപകടം: സുഖോയ് വിമാനങ്ങള്‍ക്ക് സുരക്ഷാ പരിശോധന

Published

|

Last Updated

ന്യൂഡല്‍ഹി: പൂനെയില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് ഇനത്തില്‍പ്പെട്ട യുദ്ധവിമാനം തകര്‍ന്നുവീണ പശ്ചാത്തലത്തില്‍ മുഴുവന്‍ സുഖോയ് 30 വിമാനങ്ങളും സുരക്ഷാ പരിശോധനക്കായി നിലത്തിറക്കി. സാങ്കേതിക തകരാറുകള്‍ കണ്ടെത്തുന്നതിനായി മുഴുവന്‍ സുഖോയ് വിമാനങ്ങളും വിശദമായ പരിശോദനക്ക് വിധേയമാക്കുമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ വ്യോമസേന വെളിപ്പെടുത്തിയിട്ടില്ല.

അനൗദ്യോഗിക കണക്കനുസരിച്ച് 18 യുദ്ധവിമാനങ്ങള്‍ വീതമടങ്ങിയ 34 വിമാന വ്യൂഹങ്ങളാണ് പരിശോധനക്കായി നിലത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേയുടെ വിമാനവ്യൂഹത്തിന്റെ മൂന്നിലൊന്നും സുഖോയ് വിമാനങ്ങളാണ്.

കഴിഞ്ഞയാഴ്ച സുഖോയ് 30 എംകെഐ വിമാനമാണ് പൂനെയില്‍ തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് വിമാനം വീഴാന്‍ കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് മുഴുവന്‍ സുഖോയ് വിമാനങ്ങളും സമ്പൂര്‍ണ പരിശോധനക്ക് വിധേയമാക്കാന്‍ വ്യോമസേന തീരുമാനിച്ചത്.

Latest