Connect with us

Kerala

കുറ്റിപ്പുറത്ത് ആത്മഹത്യ ചെയ്തത് ബംഗാള്‍ സ്വദേശി

Published

|

Last Updated

മലപ്പുറം: കുറ്റിപ്പുറം റെയില്‍വേസ്‌റ്റേഷനു സമീപം ട്രെയിനിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്ത യുവാവ് ബംഗാള്‍ സ്വദേശിയാണെന്ന് പൊലീസ് നിഗമനം. മരിച്ചയാള്‍ കണ്ണൂരില്‍ ട്രെയിനില്‍ സ്ത്രീയെ തീവച്ചു കൊന്ന കേസിലെ പ്രതിയാണെന്ന് സംശയിച്ചിരുന്നു. ഇയാള്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം അനുസരിച്ച് കൊലപാതകിയുടെ രേഖാ ചിത്രം നേരത്തേ തയ്യാറാക്കിയിരുന്നു. മെലിഞ്ഞ ശരീരമുള്ള 25-നും 30നും ഇടയില്‍ പ്രായമുള്ള വ്യക്തിയുടേതാണ് രേഖാചിത്രം. കുറ്റിപ്പുറത്ത് ആത്മഹത്യ ചെയ്ത വ്യക്തിയും മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാളാണ്. ഇതാണ് കണ്ണൂരിലെ കൊലപാതകത്തിലെ പ്രതിയാണെന്ന സംശയമുയര്‍ന്നത്.