Connect with us

National

ബാഗ്ലൂരില്‍ വീണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

Published

|

Last Updated

ബംഗളുരു: ബംഗളുരുവില്‍ വീണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. സ്വകാര്യ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്. ബാംഗ്ലൂരില്‍ നാലുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമാനമായ മൂന്നാമത്തെ കേസാണിത്.
സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി കരയുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം വ്യക്തമാക്കിയത്. കുട്ടിക്ക് പേടിപ്പനി പിടിച്ചതായി പിതാവ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.