Connect with us

Malappuram

ഹരിജന്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് മൂന്ന് വര്‍ഷം തടവ്

Published

|

Last Updated

മഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത യുവാവിനെ മഞ്ചേരി എസ്‌സി/എസ് ടി സ്‌പെഷ്യല്‍ കോടതി മൂന്നു വര്‍ഷം തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
അലനല്ലൂര്‍ അലിക്കല്‍ കൊമ്പന്‍കല്ല് ചാലിയോട്ടില്‍ സനോജ്(23)നെയാണ് ജഡ്ജി കെ കെ കൃഷ്ണന്‍കുട്ടി ശിക്ഷിച്ചത്. വീട്ടുകാര്‍ 2013 മെയ് 12ന് വിവാഹം നിശ്ചയിക്കുകയും ആഭരണ കൈമാറ്റം നടത്തുകയും ചെയ്ത പെണ്‍കുട്ടിയെ പ്രതി വിവാഹ വാഗ്ദാനം നല്‍കി വശീകരിക്കുകയായിരുന്നു. 2013 മെയ് ഒന്നിന് ഇരു വീട്ടുകാരും അറിയാതെ സുഹൃത്തുക്കള്‍ക്കൊപ്പം പെണ്‍കുട്ടിയെ സനോജ് ഗുരുവായൂരിലേക്ക് കൊണ്ടു പോയി.
പിറ്റേദിവസം കല്ല്യാണം നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി താമസ സ്ഥലം തരപ്പെടുത്തി എല്ലാവരെയും അങ്ങോട്ടു കൊണ്ടു പോയി.
രാത്രി യുവതിയുടെ മുറിയില്‍ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പിറ്റേദിവസം വിവാഹം നടത്താതെ തിരിച്ചു പോന്ന ഇവരെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് നടക്കല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് ഇരു വീട്ടുകാരെയും വിളിച്ചു വരുത്തി സംസാരിച്ചതില്‍ ഇവരുടെ വിവാഹം മെയ് 12ന് നടത്താന്‍ തീരുമാനമായി.
എന്നാല്‍ വിവാഹ ദിവസം വരന്‍ മുങ്ങി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി മെയ് 13ന് മേലാറ്റൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിക്കാരിക്കു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ കെ അബ്ദുല്ലക്കുട്ടി ഹാജരായി.

 

Latest