Connect with us

Kozhikode

ജില്ലയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ പുതിയ യൂനിയന്‍ രൂപവത്കരിച്ചു

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ പുതുതായി ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ യൂനിയന്‍ രൂപവത്കരിച്ചു. ഓട്ടോ ഡ്രൈവേഴ്‌സ് സംഘം (എ ഡി എസ്) എന്ന പേരിലാണ് രാഷ്ട്രീയത്തിനതീതമായി യൂനിയന്‍ രൂപവത്കരിച്ചത്. മറ്റ് യൂനിയനുകളില്‍ മാറിമാറി അംഗത്വം എടുത്തിട്ടും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലെന്ന് എ ഡി എസ് സെക്രട്ടറി സര്‍ജു പറഞ്ഞു. മറ്റ് സംഘടനാ നേതാക്കള്‍ ഓട്ടോറിക്ഷാ തൊഴിലാളികളല്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയില്ല. യൂനിയന്‍ അംഗത്വമെടുത്ത് വരിസംഖ്യ അടക്കുകയല്ലാതെ യാതൊരു പ്രയോജനവും മറ്റ് യൂനിയനുകളില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് പുതിയ യൂനിയന്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി എ ഡി എസ് പ്രവര്‍ത്തിക്കും. 700ഓളം തൊഴിലാളികള്‍ യൂനിയനില്‍ അംഗത്വമെടുത്തതായും സര്‍ജു പറഞ്ഞു.
കാക്കി നിറത്തിലുള്ള പതാക ഉയര്‍ത്തിയാണ് യൂനിയന്‍ രൂപവത്കരണം നടത്തിയത്. ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ കോ- ഓര്‍ഡിനേറ്റര്‍ നിഷാദ് ശറഫ് ഫഌഗ്ഓഫ് ചെയ്തു. പ്രസിഡന്റ് പ്രദീപ് കുമാര്‍ പ്രസംഗിച്ചു.