Connect with us

Wayanad

മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കായിക മേള 23മുതല്‍

Published

|

Last Updated

മാനന്തവാടി: ഉപജില്ലാ കായിക മേള ഒക്‌ടോബര്‍ 23 മുതല്‍ 25 വരെ മാനന്തവാടി ജിവിഎച്ച്എസ്എസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്‍പി വിഭാഗം മുതല്‍ വിഎച്ച്എസ്‌വരെ 130 സ്‌കൂളുകളില്‍ നിന്നായി 2500 ഓളം കായിക താരങ്ങള്‍ മേളയില്‍ പങ്കെടുക്കം. 160 ഇനങ്ങളിലാണ് മത്സരങ്ങള്‍. 23ന് രാവിലെ 10ന് കായിക മേള പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ ആദരിക്കും. 25ന് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ജി ബിജു ഉദ്ഘാടനം ചെയ്യും. മാനന്തവാടി സി ഐ പി ബിജുരാജ് സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശക മുരളീധരന്‍, എം അബ്ദുല്‍ അസീസ്, സുജിത്ത് കെ തോമസ്, സുരേഷ് ബാബു, പി നാവസ്, കെ ജോണി, എന്‍ വി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.