Connect with us

Thrissur

ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം 25ന്

Published

|

Last Updated

ചാലക്കുടി: ക്രിസില്‍ ക്രിക്കറ്റ് അക്കാദമിയുടെ നേതൃത്വത്തില്‍ ചാലക്കുടി കേന്ദ്രമാക്കി ആരംഭിക്കുന്ന ക്രിക്കറ്റ് അക്കാദമിയുടെ ഉദ്ഘാടനം 25ന് രാവിലെ 10ന് സേക്രഡ് ഹാര്‍ട്ട് കോളജില്‍ മുന്‍ കേരള രഞ്ജി ടീം കോച്ച് പി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രിസില്‍-ക്രിക്കറ്റ് ഈസ് ലൈഫ് എന്ന പേരില്‍ ആരംഭിക്കുന്ന അക്കാദമിയില്‍ ഒന്‍പതേ വയസ്സിനും 17വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. മുന്‍കാല രഞ്ജി താരങ്ങളും പ്രമുഖ പരിശീലകരും അക്കാദമിക്ക് നേതൃത്വം നല്‍കും. ക്രിക്കറ്റ് പരിശീലനത്തിന് പുറമേ സെല്‍ഫ് കോന്‍ഫിഡന്‍സ് ക്ലാസുകളും, ബിഹേവിയര്‍ സ്‌കില്‍സ് ക്ലാസുകളും ഉണ്ടായിരിക്കും. വിദ്യാര്‍ഥികളുടെ പഠനത്തിന് തടസം വരാത്ത തരത്തില്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ രണ്ടു മണിക്കൂര്‍ വീതമുള്ള സെഷനുകളിലായാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ നാല് കാറ്റഗറിയിലായി നൂറ് പേര്‍ക്കാണ് പരിശീലനം നല്‍കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

Latest