Connect with us

Ongoing News

സ്റ്റുഡന്റ്‌സ് ഇന്‍ക്യുബേറ്റര്‍ സര്‍വകലാശാലകള്‍ക്ക് ഒരു കോടി

Published

|

Last Updated

തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകള്‍ക്കും ആദ്യഘട്ടത്തില്‍ ഒരു കോടി രൂപ വീതം നല്‍കാന്‍ തീരുമാനം.
മുഖ്യമന്ത്രി ഇന്നലെ തൈക്കാട് ഗവ. ഗസ്റ്റ്ഹൗസില്‍ വിളിച്ചു ചേര്‍ത്ത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് തീരുമാനം. സര്‍വകാലാശാലകളില്‍ സ്റ്റുഡന്റ്‌സ് ഇന്‍ക്യുബേറ്റര്‍ ആരംഭിക്കുന്നതിനാണ് പണം അനുവദിച്ചിരിക്കുന്നത്. വിദ്യാര്‍ഥി സംരഭകത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ച നടത്തിയത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സര്‍വകലാശാലകളില്‍ നിന്ന് ഓരോ ക്യാമ്പസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഇതുസംബന്ധിച്ച് നേരത്തെ ഒരു പദ്ധതി തയ്യാറാക്കി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടന്നത്.
യോഗത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ എം എബ്രഹാം സംബന്ധിച്ചു.

 

Latest