Connect with us

Gulf

യു എ ഇ ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘം പിടിയില്‍

Published

|

Last Updated

ദുബൈ: അന്താരാഷ്ട്ര മയക്കുമരുന്നു കടത്തു സംഘം ദുബൈ പോലീസിലെ മയക്കുമരുന്നു വിരുദ്ധ വിഭാഗത്തിന്റെ വലയിലായി. മൂന്ന് വ്യത്യസ്ത അറബ് രാജ്യക്കാരായ ആറംഗ സംഘമാണ് പിടിയിലായതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മയക്കുമരുന്നു കടത്തുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളില്‍ വൈദഗ്ധ്യമുള്ളവരാണ് പിടിയിലായ യുവാക്കളുടെ സംഘം. വിവിധ രാജ്യങ്ങളിലേക്ക് അതിവിദഗ്ധമായി മയക്കുമരുന്നു കടത്തുന്നതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് പോലീസ് പറഞ്ഞു.
യു എ ഇ ഉള്‍പ്പെടെ ജി സി സിയിലെ തന്നെ വിവിധ രാജ്യങ്ങളിലേക്ക് നേരത്തെ മയക്കുമരുന്ന് കടത്തിയതായി സംഘം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. ഈ മാസം ആദ്യത്തിലാണ് സംഘം ഓരോരുത്തരായി പോലീസ് പിടിയിലായത്.
ദുബൈ ഇന്റര്‍നാഷനല്‍ സിറ്റിയിലെ ഒരു പാര്‍ക്കിംഗ് പ്രദേശത്ത് 27 കാരനും ദുബൈയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനുമായ ഒന്നാം പ്രതി പിടിയിലായതോടെയാണ് സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഇയാളുടെ കാര്‍ പരിശോധിച്ച സംഘം വില്‍പനക്ക് വെച്ച 11 കിലോ തൂക്കം വരുന്ന മയക്കുമരുന്ന് കണ്ടെടുത്തു.
രാജ്യത്തിനു പുറത്തേക്ക് സംഘത്തിനു വേണ്ടി മയക്കുമരുന്നുകള്‍ കടത്തിയിരുന്ന ട്രക്ക് ഡ്രൈവറെ ഒന്നാം പ്രതിയില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് അതിര്‍ത്തിയില്‍ വെച്ച് അധികൃതര്‍ പിടികൂടി. മൂന്നും നാലും പ്രതികളെ അബുദാബിയിലെ താമസ സ്ഥലത്തുനിന്നാണ് പിടികൂടിയത്. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് മറ്റു പ്രതികള്‍ പിടിക്കപ്പെട്ടത്. പ്രതികളെ പ്രോസിക്യൂഷനു കൈമാറിയതായി പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest