Connect with us

Gulf

മെച്ചപ്പെട്ട സേവനങ്ങള്‍ക്കായി ദുബൈ വിമാനത്താവളം

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്നുപോകുന്ന വിമാനത്താവളമെന്ന സ്ഥാനം കരസ്ഥമാക്കിയ ദുബൈ വിമാനത്താവളം വീണ്ടും ശ്രദ്ധനേടുന്നു. യാത്രക്കാര്‍ക്കും വിമാനജോലിക്കാര്‍ക്കും ഏറ്റവും മികച്ച സേവനം കാഴ്ച വെക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ 70,000 പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും സുരക്ഷിതവും സംതൃപ്തവുമായ സേവനം യാത്രക്കാര്‍ക്കും വിമാന ജോലിക്കാര്‍ക്കും ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. വിവിധ മേഖലകളിലുള്ള സേവനങ്ങള്‍ക്കാണ് ഇത്രയും പേര്‍ 24 മണിക്കൂറും കര്‍മ നിരതരാവുന്നത്. സുരക്ഷാ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ അധികൃതര്‍ അറിയിച്ചു. ജോലിക്കാരില്‍ അധികവും വിമാനത്താവള സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന വിദഗ്ധരാണ്. ദുബൈ വിമാനത്താവള ചീഫ് എക്‌സിക്യൂട്ടീവായ പോള്‍ ഗ്രീഫിത് പറഞ്ഞു. വിമാനത്താവളവുമായി ബന്ധപ്പെട്ട ഓരോ ജീവനക്കാരനും വലിയ ദൗത്യം നിര്‍വഹിക്കുന്നവരാണ്. ഓരോ യാത്രക്കാരന്റെയും യാത്ര സുരക്ഷിതവും അവിസ്മരണീയവുമാക്കുന്നതില്‍ ഓരോ ജോലിക്കാരന്റെയും പങ്ക് നിര്‍ണായകമാണ്. പോള്‍ പറഞ്ഞു.
വിവിധ മേഖലയിലെ സേവനങ്ങള്‍ പരിഗണിച്ച്, ഡ്യൂട്ടി ഫ്രീ, എമിറേറ്റ്‌സ് എയര്‍ലൈന്‍, അറബ് ടെക്, ഡലസ്‌കോ, എയര്‍പോര്‍ട് കസ്റ്റംസ്, അഗ്നിശമന വിഭാഗം തുടങ്ങിയ വിവിധ സ്ഥാപനങ്ങളെ ചടങ്ങില്‍ ആദരിച്ചു.

Latest