Connect with us

Gulf

ഇന്ത്യക്കാരന്റെ കൊല: 24 മണിക്കൂറിനകം പ്രതി പിടിയില്‍

Published

|

Last Updated

ദൈദ്: മധ്യവയസ്‌കനായ ഇന്ത്യക്കാരനെ തലക്കടിച്ചുകൊന്ന കേസില്‍ പ്രതിയെ 24 മണിക്കൂറിനകം കുറ്റാന്വേഷണ വിഭാഗം പിടികൂടി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ദൈദ് നഗരത്തിലെ ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റിയുടെ മുറിക്കടുത്ത് ഒരാള്‍ കൊല്ലപ്പെട്ട നിലയില്‍ കിടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. മൃതദേഹത്തിന്റെ തലയില്‍ കണ്ട ആഴത്തിലുള്ള മുറിവ് കൊലപാതകമരണമാണെന്നതിലേക്ക് പോലീസിനെ എത്തിക്കുകയായിരുന്നു.
പ്രത്യേക സംഘത്തെ നിശ്ചയിച്ചു അന്വേഷണം നടത്തിയ പോലീസിന് പ്രതിയെക്കുറിച്ച് സൂചനകള്‍ ലഭിച്ചു. താമസിയാതെ തന്നെ താമസസ്ഥലത്ത് നിന്നും ഇയാളെ പോലീസ് പിടികൂടി. പ്രതിയും ഇന്ത്യക്കാരനാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടക്കുന്നതിന്റെ ഒരു ദിവസം മുമ്പ് തമ്മിലുണ്ടായ വാക്കുതര്‍ക്കവും അടിപിടിയുമാണ് കൊലപാതകത്തിലേക്കെത്തിയതെന്ന് ചോദ്യം ചെയ്യവെ പ്രതി പോലീസിനോട് സമ്മതിച്ചു.

 

Latest