Connect with us

Gulf

ദുബൈയിലെ പ്രമുഖ ബേങ്ക് അക്കൗണ്ട് കുറക്കാന്‍ ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: യു ഇ യിലെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിര്‍ത്തിവെക്കുന്നതിന്റെ ഭാഗമായി സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബേങ്ക്് ഉപഭോക്താക്കള്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി. ബേങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചത് ഖേദത്തോടെയാണ് അറിയിക്കുന്നത് എന്ന ആമുഖത്തോടെയാണ് നോട്ടീസ് ആരംഭിക്കുന്നത്. കഴിഞ്ഞ ഒമ്പതാം തിയ്യതി മുതലാണ് ലണ്ടനില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ബേങ്ക് ഉപഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കാന്‍ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ആവശ്യമായ സമയം നല്‍കാതെയാണ് ബേങ്ക്, ഇടപാട് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഉപഭോക്താക്കളില്‍ ചിലര്‍ പരാതിപ്പെട്ടു.
ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാമ്പത്തിക കാര്യ വിഭാഗവുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് നടപടി. ബേങ്കിനെതിരെ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 30 കോടി ഡോളര്‍ പിഴ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മേഖലയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ധാരണ പ്രകാരം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ 90 ദിവസത്തെ സമയമാണ് ബേങ്കിന് അനുവദിച്ചിരിക്കുന്നത്. യു എസ് സെറ്റില്‍മെന്റ് ബേങ്കിന്റെ ഉപോഭോക്താക്കളെ ബാധിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സെന്‍ട്രല്‍ ബേങ്ക് വ്യക്തമാക്കിയിരുന്നു. 1,400 മുതല്‍ 8,000 ഉപഭോക്താക്കളെ ബേങ്ക് പ്രവര്‍ത്തനം നിര്‍ത്തുന്നത് ബാധിക്കുമെന്നായിരുന്നു രാജ്യത്തെ പരമോന്നത ബേങ്കിംഗ് സ്ഥാപനമായ സെന്‍ട്രല്‍ ബേങ്ക് അറിയിച്ചിരുന്നത്.

 

Latest