Connect with us

Gulf

കൊലപാതകകേസില്‍ 18 പ്രതികളെ വെറുതെ വിട്ടു

Published

|

Last Updated

ദുബൈ: മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി യുവാവിനെ വധിച്ച കേസില്‍ ദുബൈ പരമോന്നത കോടതി 18 പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാരാണെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് പ്രോസിക്യൂഷന്‍ വധശിക്ഷ ആവശ്യപ്പെട്ട കേസിലാണ് നടപടി.
തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് വാദിഭാഗം നല്‍കിയ ഹരജി അപ്പീല്‍ കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ പരമോന്നത കോടതിയെ സമീപിച്ചത്. അയ്യൂബ് എന്ന സ്വദേശി യുവാവ് 37 കുത്തുകളേറ്റ് ദാരുണമായി മരിച്ച കേസിലായിരുന്നു കോടതി അന്തിമ വിധി പറഞ്ഞത്.
അയ്യൂബിന്റെ ചെവിയും കഴുത്തും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തുണ്ടം തുണ്ടമാക്കിയായിരുന്നു. പ്രതികളെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചവര്‍ പ്രതികാരത്തിന്റെ ഭാഗമായി കൊല നടത്തിയെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയത്. 14 സ്വദേശികളും ഉക്രൈയിന്‍, ഉസ്‌ബെക്കിസ്ഥാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമായിരുന്നു കേസില്‍ അന്വേഷണം നേരിട്ടിരുന്നത്.

 

---- facebook comment plugin here -----

Latest