Connect with us

Gulf

അബുദാബി പടിഞ്ഞാറന്‍ മേഖല വന്‍ വികസന കുതിപ്പിലേക്ക്

Published

|

Last Updated

അബുദാബി: പടിഞ്ഞാറന്‍ മേഖലയില്‍ അബുദാബി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റും (ഡി ഒ ടി) അബുദാബി ടൂറിസം ആന്റ് കള്‍ച്ചര്‍ അതോറിറ്റിയും വന്‍ വികസനത്തിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച്, പടിഞ്ഞാറന്‍ മേഖലാ ഭരണ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന് ഉന്നത ഉദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ നല്‍കി. മദീനാ സായിദില്‍ ഭൂഗര്‍ഭ പാതയും പാലങ്ങളും പണിയുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുക.
സാമ്പത്തിക, സാമൂഹിക വികസന പദ്ധതികളാണ് ആലോചനയിലെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള പ്രദേശമാണ് പടിഞ്ഞാറന്‍ മേഖല, കടലോരങ്ങളുമുണ്ട്. ലിവയില്‍ 19-ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കോട്ട സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സര്‍ബനിയാസ് ഐലന്റ് സംരക്ഷിത മേഖലയാണ്. അപൂര്‍വ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. അറേബ്യന്‍ ഓറിക്‌സ് അവയിലൊന്നാണ്. അബുദാബിയുടെ മൂന്നിലൊന്ന് പ്രദേശമാണ് പടിഞ്ഞാറന്‍ മേഖല.
എ ഡി 600ല്‍ തന്നെ സാംസ്‌കാരികമായി ബനിയാസ് ശ്രദ്ധാ കേന്ദ്രമായിരുന്നുവെന്ന് ചരിത്ര പണ്ഡിതര്‍ പറയുന്നു. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന് പ്രിയപ്പെട്ട സ്ഥലമായിരുന്നു ഇത്.
പടിഞ്ഞാറന്‍ മേഖലയിലെ ഹരിത പ്രദേശങ്ങളിലൊന്നാണ് ലിവ. ഇവിടെ ഈന്തപ്പഴ ഉത്സവം നടത്താറുണ്ട്. പടിഞ്ഞാറന്‍ മേഖല തീരദേശമാണ്. 8,000 വര്‍ഷം മുമ്പും ഇവിടെ ജനവാസം രേഖപ്പെടുത്തപ്പെട്ടു.
ഇവിടങ്ങളിലേക്ക് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് അബുദാബി ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം.

 

Latest