Connect with us

Gulf

പാക്കിസ്ഥാനിയുടെ ജഡം കണ്ടെത്തി

Published

|

Last Updated

ദുബൈ: ഖിസൈസിലെ ഒരു കെട്ടിടത്തില്‍ നാലു ദിവസം പഴക്കമുള്ള ജഡം കണ്ടെത്തി. പാക്കിസ്ഥാന്‍ സ്വദേശിയുടേതാണെന്ന് വ്യക്തമായി. ഇലക്‌ട്രോണിക്‌സ് വ്യാപാരം നടത്തുന്ന ആളാണ്. പോലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു.
അല്‍ സജായ കെട്ടിടത്തിലെ വിംഗ്‌സ് സ്റ്റാര്‍ ഇലക്‌ട്രോണിക്‌സ് എന്ന സ്ഥാപനത്തിലാണ് മൃതദേഹം കണ്ടത്. ഇവിടെ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന് പരിസരവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആണ് പോലീസ് എത്തിയത്.
രണ്ട് വര്‍ഷമായി കെട്ടിടത്തിലെ 305-ാം നമ്പര്‍ റൂമില്‍ സ്റ്റാര്‍ ഇലക്‌ട്രോണിക്‌സ് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

Latest