Connect with us

Gulf

'ദുബൈ ഹലാല്‍ ഭക്ഷ്യോത്പന്ന കയറ്റിറക്കുമതി കേന്ദ്രം'

Published

|

Last Updated

ദുബൈ: ഹലാല്‍ ഭക്ഷ്യോത്പന്ന കയറ്റിറക്കുമതിയുടെ ആഗോള കേന്ദ്രമായി ദുബൈ മാറിയെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. ഒമ്പതാമത് രാജ്യാന്തര ഭക്ഷ്യസമ്മേളനം നവംബര്‍ 10,11 തിയതികളില്‍ ദുബൈയില്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷത്തില്‍ ദശലക്ഷം കോടി ഡോളറിന്റെ കയറ്റിറക്കുമതിയാണ് ലോകത്ത് നടക്കുന്നത്. ജി സി സി 2020ഓടെ 5,310 കോടി ഡോളറിന്റെ ഹലാല്‍ ഭക്ഷ്യോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമെന്നാണ് പ്രതീക്ഷ-ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
ഇത്തവണത്തെ പ്രദര്‍ശനത്തില്‍ നിരവധി കമ്പനികള്‍ പങ്കെടുക്കുമെന്ന് ഭക്ഷ്യ പരിശോധനാ ഓഫീസര്‍ ടി എം ബോബി കൃഷ്ണ അറിയിച്ചു.
ശില്‍പശാലകള്‍, സിമ്പോസിയങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ നടക്കും. 2,000 പ്രതിനിധികളെ പ്രതീക്ഷിക്കുന്നു.

 

---- facebook comment plugin here -----

Latest