Connect with us

National

പൊന്നണിഞ്ഞ ഇന്ത്യന്‍ ഹോക്കി ടീം കോച്ച് രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച ടീമിന്റെ കോച്ച് രാജിവെച്ചു. പുരുഷ ഹോക്കി ടീം കോച്ച് ടെറി വാല്‍ഷാണ് രാജിവെച്ചത്. പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.

മുന്‍ ആസ്‌ത്രേലിയന്‍ കളിക്കാരനായ വാല്‍ഷ് 2013ലാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റത്. 1976ലെ മോണ്‍ട്രിയല്‍ ഒളിംബിക്‌സില്‍ വെള്ളി നേടിയ ആസ്‌ത്രേലിയന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. പിന്നീട് ആസ്‌ത്രേലിയന്‍ ടീമിന്റെയും നെതര്‍ലാന്‍ഡ്‌സ് ടീമിന്റെയും പരിശീലകനായും സേവനമനുഷ്ടിച്ചു. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ മാസ്റ്റര്‍ കോച്ച് ആയി അദ്ദേഹം ആദരിക്കപ്പെട്ടിട്ടുണ്ട്.