Connect with us

Kerala

ട്രെയിനില്‍ തീകൊളുത്തി കൊല: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

Published

|

Last Updated

കോഴിക്കോട്: നിര്‍ത്തിയിട്ട ട്രെയിനില്‍ സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. 25നും 30നും ഇടയില്‍ പ്രായം തോന്നിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ളയാളാണ് പ്രതിയെന്ന് റെയില്‍വേ ജീവനക്കാരുടെ മൊഴിയില്‍ നിന്ന് വ്യക്തമായതായി പോലീസ് പറയുന്നു. ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും മുഷിഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.

മലപ്പുറം കൊണ്ടോട്ടി വിളയില്‍ ചുള്ളിക്കോട് തരുവക്കോടന്‍ വീട്ടില്‍ ഫാത്തിമ (51)യെയാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.45ന് കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ കോച്ചിലായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഫാത്തിമ പിന്നീട് രാത്രി ഒന്‍പത് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

Latest