Connect with us

National

മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രി

Published

|

Last Updated

ചണ്ഡീഡഢ്: മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയാകും. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിലുള്ള ബിജെപി നിയമസഭാ കക്ഷിയോഗത്തിന്റേതാണ് തീരുമാനം. കര്‍ണാലില്‍ നിന്നുള്ള എംഎല്‍എയാണ് അറുപതുകാരനായ അദ്ദേഹം. ബിജെപി ദേശീയ നിര്‍വഹാക സമിതി അംഗമായ ഖട്ടാര്‍ ഹരിയാനയിലെ ജാട്ടിതര സമുദായത്തില്‍ നിന്നുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ്.
പ്രമുഖ നേതാക്കളായ രാംവിലാസ് ശര്‍മ, ക്യാപ്റ്റന്‍ അബിമന്യു എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് ആര്‍എസ്എസുമായി അടുപ്പം പുലര്‍ത്തുന്ന ഖട്ടാറിനായിരുന്നു. ഖട്ടാറിന്റെ മണ്ഡലമായ കര്‍ണാലില്‍ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചത്. 63,736 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഖട്ടാര്‍ വിജയിച്ചത്. 1977ല്‍ ആര്‍എസ്എസില്‍ ചേര്‍ന്ന അദ്ദേഹം 1980 മുതല്‍ സജീവ പ്രചാരകനാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാന തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു.

 

Latest