Connect with us

Kerala

ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

താമരശ്ശേരി: ഇന്നലെ പൂനൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ്മുക്ക് ശാന്തിനഗര്‍ തേക്കുള്ളകണ്ടിയില്‍ ശംസുദ്ദീന്‍- നിഷാറ ദമ്പതികളുടെ മകന്‍ നൈസാം (16) ആണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. പൂനൂര്‍ ഇശാഅത്ത് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് നൈസാം.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വെള്ളത്തില്‍ താഴ്ന്നുപോയ നൈസാമിനെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വഴുതിപ്പോവുകയായിരുന്നു. ഉടനെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. വൈകിട്ടോടെ മഴ ശക്തിയാര്‍ജിച്ചത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. എം എല്‍ എ മാരായ വി എം ഉമ്മര്‍ മാസ്റ്റര്‍, പുരുഷന്‍ കടലുണ്ടി എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബാലുശ്ശേരി സി ഐ. കെ വി ബാബു, എസ് ഐ യൂസുഫ് നടുത്തറമ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി.