Connect with us

Kerala

കെ പി അനില്‍കുമാറിന് ഐ ഗ്രൂപ്പ് വിലക്ക്

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ പി അനില്‍ കുമാറിനെ ഐ ഗ്രൂപ്പ് യോഗത്തിലേക്ക് വിളിച്ചില്ല. ബാര്‍ ലൈസന്‍സ് – കണ്‍സ്യൂമര്‍ ഫെഡ് വിഷയങ്ങളില്‍ വി എം സുധീരന്റെ നിലപാടുകള്‍ക്കൊപ്പം നിന്നതാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.
ഐ ഗ്രൂപ്പിന് വേണ്ടി ശക്തമായി നിലകൊള്ളുകയും മാധ്യമങ്ങളില്‍ ഐ ഗ്രൂപ്പ് നിലപാടുകളുമായി പരസ്യമായി രംഗത്തെത്തുകയും ചെയ്ത നേതാവാണ് കെ പി അനില്‍കുമാര്‍. രമേശ് ചെന്നിത്തലയെ മന്ത്രിസഭിയലെടുക്കുന്നതിന് വേണ്ടി പരസ്യമായി രംഗത്തെത്തിയതും അദ്ദേഹമായിരുന്നു. എന്നാല്‍ സുധീരന്റെ നിലപാടുകള്‍ക്കൊപ്പം അനില്‍കുമാര്‍ നില്‍ക്കുന്നു എന്നതാണ് ഐ ഗ്രൂപ്പിന് അദ്ദേഹത്തെ അനഭിമതനാക്കിയത്. ഇതു കാരണമാണ് വിശാല ഐ ഗ്രൂപ്പ് യോഗത്തിലേക്ക് അനില്‍കുമാറിനെ ക്ഷണിക്കാതിരുന്നതെന്നാണ് സൂചന.

Latest