Connect with us

Malappuram

കാലത്തോട് സംവദിക്കാന്‍ കഴിവുള്ള പണ്ഡിതര്‍ വളര്‍ന്നുവരണം: കാന്തപുരം

Published

|

Last Updated

തിരൂരങ്ങാടി: കാലത്തിനോട് സംവദിക്കാന്‍ കെല്‍പുള്ള പണ്ഡിതന്‍മാര്‍ വളര്‍ന്ന് വരണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
സമസ്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടിയില്‍ നടന്ന ബാപ്പു ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒ കെ ഉസ്താദിന്റെ ശിഷ്യന്‍മാരില്‍ പ്രമുഖനായിരുന്ന ബാപ്പുമുസ്‌ലിയാര്‍ പഠനകാലത്ത് കഠിനാധ്വാനത്തിലൂടെയാണ് വിജ്ഞാനത്തിന്റെ സര്‍വമേഖലകളും സ്വായത്തമാക്കിയത്. കഠിനപ്രയാസകരമായ എല്ലാ വിഷയങ്ങളിലും അദ്ദേഹം വലിയ അവഗാഹമാണ് നേടിയത്. ഒ കെ ഉസ്താദിന്റെ ദര്‍സില്‍ ഒന്നിച്ചുപഠിക്കുന്ന കാലത്ത് ചില കിതാബുകള്‍ അദ്ദേഹത്തില്‍ നിന്ന് ഒതിയിട്ടുണ്ട്. കവി എന്നതിലുപരി മാദിഹുറസൂല്‍ (പ്രവാചക പ്രകീര്‍ത്തകന്‍) എന്നതായിരുന്നു ബാപ്പുമുസ്‌ലിയാരുടെ വിശേഷണം. നബിയുടേയും മഹത്തുക്കളുടേയും പ്രകീര്‍ത്തനങ്ങളും മികച്ച അറബിസാഹിത്യത്തിലൂടെ സമൂഹത്തിന് സമര്‍പിച്ച അദ്ദേഹം പണ്ഡിത സമൂഹത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ പണ്ഡിതന്‍മാരുടെ വിയോഗം കൊണ്ട് ദീനിന് തീരാനഷ്ടമാണ് ഉണ്ടാകുന്നത്. കെല്‍പുറ്റ പണ്ഡിതന്‍മാര്‍ ഇനിയും വളര്‍ന്നുവരണമെന്നും ഇക്കാര്യത്തില്‍ സമൂഹം ബദ്ധശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Latest