Connect with us

Malappuram

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം: ഇന്‍സ്‌പെയര്‍ 23ന് തുടങ്ങും

Published

|

Last Updated

മലപ്പുറം: വിദ്യഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി മെന്റലി ചാലഞ്ച്ഡും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രതീക്ഷ പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന “ഇന്‍സ്പയര്‍-2014” പരിപാടി 23 മുതല്‍ 26 വരെ മലപ്പുറത്ത് നടക്കും.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടേയും രക്ഷിതാക്കളുടേയും ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം 25ന് പത്ത് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിക്കും. രക്ഷാകര്‍തൃ പരിശീലനം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിലായി സെമിനാറുകള്‍ അരങ്ങേറും. 26ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന പുനരധിവാസ മാര്‍ഗ്ഗ നിര്‍ദേശക ക്യാമ്പ് വ്യവസായ-ഐ.ടി വകുപ്പു മന്ത്രി പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും.
സ്‌പെഷ്യല്‍ എംപ്ലോായീസ് മീറ്റില്‍ പങ്കെടുത്ത് മികവ് പുലര്‍ത്തുന്ന പ്രതിഭികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ മന്ത്രി ഡോ.എം കെ മുനീര്‍ വിതരണം ചെയ്യും. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിക്കും. മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു അധ്യക്ഷത വഹിക്കും.
23, 24 തീയതികളില്‍ മലപ്പുറം ബ്ലോക്ക് പരിധിയില്‍പെടുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക സര്‍വ്വേ സംഘടിപ്പിക്കും. മാനസിക വൈകല്യം നേരിടുന്ന വ്യക്തികള്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പന, സ്‌പെഷ്യല്‍ എംപ്ലോയീസ് മീറ്റ്, സംരംഭക സംഗമം, തെരുവ് നാടകം എന്നിവ “ഇന്‍സ്പയര്‍-2014” പരിപാടിയുടെ ഭാഗമായി നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ് ഐ എംസി പ്രിന്‍സിപ്പല്‍ ഡോ. എം കെ ജയരാജ്, സംഘാടക സമിതി കണ്‍വീനര്‍ ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം, ഉമര്‍ അറക്കല്‍, സ്ഥിരം സമിതി അധ്യക്ഷരായ സക്കീന പുല്‍പ്പാടന്‍, ടി വനജ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest