Connect with us

Sports

ജ്വലിക്കുന്ന ഓര്‍മയായി സുബ്രതോ

Published

|

Last Updated

ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ പ്രഥമ ചീഫ് ഓഫ് ദ എയര്‍ സ്റ്റാഫ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പിതാവ്. ബംഗാള്‍ സ്വദേശിയായ എയര്‍ മാര്‍ഷല്‍ സുബ്രതോ മുഖര്‍ജിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. 1960 ല്‍ ടോക്കിയോയിലുണ്ടായ അപകടത്തില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ നക്ഷത്രമാണ് സുബ്രതോ മുഖര്‍ജി.
ആ വെളിച്ചം ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് ഇന്നും കെടാജ്വാലയാണ്. ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ചും സുബ്രതോ ജ്വലിക്കുന്ന ഓര്‍മയായി ഇന്നും നിലകൊള്ളുന്നു. ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെടുന്ന സുബ്രതോ മുഖര്‍ജിയാണ് ഇന്ത്യയിലെ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് ഗ്രാസ് റൂട്ട് ലെവല്‍ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. 1958 ല്‍ ജൂനിയര്‍ തലത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചായിരുന്നു സുബ്രതോ തന്റെ ആശയം പ്രാബല്യത്തിലാക്കിയത്. അദ്ദേഹത്തിന്റെ മരണശേഷം സുബ്രതോ മുഖര്‍ജി സ്‌പോര്‍ട്‌സ് എജ്യുക്കേഷന്‍ സൊസൈറ്റി സ്ഥാപിച്ച് എയര്‍ഫോഴ്‌സ് ഫുട്‌ബോള്‍ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ് ടൂര്‍ണമെന്റിന് സുബ്രതോ കപ്പ് ഫുട്‌ബോള്‍ എന്ന് നാമകരണം ചെയ്തത്. ആള്‍ ഇന്ത്യാ ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായി അതിന്നും തുടരുന്നു.