Connect with us

Thrissur

വജ്ര റബ്ബേഴ്‌സ് അഭിമാനമാകുന്നു

Published

|

Last Updated

ഇരിങ്ങാലക്കുട: മംഗള്‍യാന്‍ ദൗത്യവിജയത്തിന് പിറകെ നിര്‍ഭയ് ന്യൂക്ലിയര്‍ മിസൈലിലും പ്രധാന പങ്കുവഹിച്ച് വജ്ര റബ്ബേഴ്‌സ് അഭിമാനമാകുന്നു.
പ്രതിരോധ മന്ത്രാലയം നിര്‍മിച്ച നിര്‍ഭയ് മിസൈലിന്റെ പ്രധാന ഭാഗമായ ഗതിനിയന്ത്രണ സംവിധാനമായ ഫ്‌ലക്‌സീല്‍ നിര്‍മിച്ചത് വെള്ളാങ്ങല്ലൂര്‍ കോണത്തുകുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വജ്ര റബ്ബേഴ്‌സാണ്. കഴിഞ്ഞ ദിവസമാണ് നിര്‍ഭയ് വിജയകരമായി പരീക്ഷണം നടത്തിയത്. മംഗള്‍യാന്‍ വഹിച്ചുകൊണ്ടുള്ള പി എസ് എല്‍ വിയുടെ എക്‌സ്എല്‍ വിഭാഗത്തില്‍പ്പെട്ട സി25 റോക്കറ്റിന്റെ ഏറ്റവും പ്രധാനഗതിനിയന്ത്രണ ഭാഗമായ എച്ച് പി എസ്3 ഫ്‌ളെക്‌സീലടക്കം പ്രധാനപ്പെട്ട പല ഭാഗങ്ങളും വജ്രയിലായിരുന്നു നിര്‍മിച്ചത്.
20 വര്‍ഷത്തോളമായി ഐ എസ് ആര്‍ ഓയുമായും, പ്രതിരോധ വകുപ്പിനുമായും വജ്ര സഹകരിച്ച് വരുന്നുണ്ട്. പതിരോധ മന്ത്രാലയത്തിനുവേണ്ടി അഗ്‌നി, പ്രിഥ്വി തുടങ്ങിയ സിരിസുകളുടെ പല പ്രധാനഭാഗങ്ങള്‍ നിര്‍മിച്ചതും വജ്രയിലാണ്. പി എസ് എല്‍ വി മാര്‍ക്ക് 3യ്ക്ക് വേണ്ടിയുള്ള ഫ്‌ലക്‌സീല്‍ നിര്‍മാണത്തിന്റെ തയ്യാറെടുപ്പും വജ്രയില്‍ നടന്നുവരുന്നുണ്ട്. വജ്ര മാനേജിംഗ് ഡയറക്ടര്‍ പി എസ് സജീന്ദ്രനാഥ്, ഡയറക്ടര്‍മാരായ കണ്ണന്‍ പി എസ്, പ്രശാന്ത് പി എസ്, ശബരിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

Latest