Connect with us

Palakkad

നടക്കാവ് മേല്‍പ്പാലം: മൂന്നാം ഘട്ട സമരത്തിന് നവംബറില്‍ തുടക്കമാകും

Published

|

Last Updated

പാലക്കാട്: അകത്തേത്തറ നടക്കാവ് റെയില്‍വെ മേല്‍പ്പാലം നിര്‍മാണത്തിന് അടുത്ത ബജറ്റില്‍ വകയിരുത്തണമെന്ന് മൂന്നാംഘട്ട സമരത്തിന് നവംബര്‍ ഒന്നിന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍അറിയിച്ചു. രാവിലെ 9മണിമുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കുന്ന നിരാഹാര സത്യാഗ്രഹത്തില്‍ എം പി, എം എല്‍ എമാര്‍, ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, രാഷ്ട്രീയ , സാമുഹ്യ, സാംസ്‌കാരിക, പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും.
അടിപ്പാല നിര്‍മാണത്തിന് റെയില്‍വെയുടെഭാഗത്ത് നിന്ന് നിര്‍ദേശം ഉണ്ടായിട്ടുണ്ടെങ്കിലും പാലക്കാടിന്റെ കാലവസ്ഥക്കും പരിസ്ഥിതിക്കും യോജിക്കാത്തതാണ്. ഇത്തരമൊരു വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വിധത്തിലായിരിക്കണം മേല്‍പ്പാലം നിര്‍മാണം റെയല്‍വേ ഡിസൈന്‍ ചെയ്യേണ്ടത്. മേല്‍പ്പാലം നിര്‍മാണത്തിന് കേന്ദ്രറെയില്‍വേ മന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറില്‍ നിന്ന് നിര്‍ദേശം ലഭിച്ചാല്‍ ഉടനടി അംഗീകാരം കൊടുക്കാമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍, ശാഫി പറമ്പില്‍ എം എല്‍ എ എന്നിവര്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ കെ ശിവരാജേഷ്, സെക്രട്ടറി കെ രാധാകൃഷ്ണന്‍, ടി ദേവന്‍, കെ സി രാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.—

Latest