Connect with us

Wayanad

യൂത്ത് ലീഗ് പോസ്റ്റ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി

Published

|

Last Updated

കല്‍പ്പറ്റ: മരുന്നിന്റെ വില നിര്‍ണയാധികാരമുള്ള ദേശീയ ഡ്രഗ്‌സ് പ്രൈസിംഗ് അതോറിറ്റിയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച കേന്ദ്ര ഗവണ്‍മെന്റ് നടപടിക്കെതിരെ കല്‍പ്പറ്റ മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സാധാരണക്കാര്‍ക്കിടയില്‍ സര്‍വ സാധാരണമായ ക്യാന്‍സര്‍, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ലിവര്‍ സിറോസിസ് തുടങ്ങിയ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നിന് വരെ ഈ തീരുമാനത്തിലൂടെ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്് എ കെ റഫീഖ് അധ്യക്ഷത വഹിച്ചു. കെ ഹാരിസ്, എം പി നവാസ്, കെ എം ഫൈസല്‍, ഷമീം പാറക്കണ്ടി, അബ്ബാസ് പുന്നോളി, നാസര്‍ പൊഴുതന, സി ടി ഉനൈസ്, ലത്തീഫ്, റഹനീഫ് മേപ്പാടി, അനീസ് അമ്പിലേരി, നാസര്‍, അന്‍വര്‍ ഇടിയംവയല്‍, സി ഹാരിസ്, മുജീബ് കാട്ടിയത്ത്, സി സലീം, സി നൂറിഷ, എ സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു. ജാസര്‍ പാലക്കല്‍ സ്വാഗതവും കേയംതൊടി മുജീബ് നന്ദിയും പറഞ്ഞു.
മാനന്തവാടി നിയോജക മണ്ഡലം യൂത്ത്‌ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രണാധികാരം പുനസ്ഥാപിക്കണമെന്നും വര്‍ധിപ്പിച്ച മരുന്നുകളുടെ വില കുറക്കണമെന്നും ഔഷധ വിപണി മരുന്നു കുത്തകകളില്‍ നിന്ന് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പോസ്‌റ്റോഫീസ് ധര്‍ണ്ണ നടത്തി. ധര്‍ണ്ണാ സമരം സംസ്ഥാന യൂത്ത്‌ലീഗ് സെക്രട്ടറി മുജീബ് കെ എ ഉദ്ഘാടനം ചെയ്തു. പി കെ അമീന്‍ അധ്യക്ഷത വഹിച്ചു.
പടയന്‍ അമ്മദ്, ശുക്കൂര്‍ തരുവണ, കേളോത്ത് അബ്ദുള്ള, മുതിര മായന്‍, സലീം കെ സി, റഷീദ് പടയന്‍, പി വി എസ് മൂസ, എ സി മായിന്‍ ഹാജി, ടി എം ഉസ്മാന്‍, അസീസ്, ഹാരിസ് കാട്ടിക്കുളം, യൂനുസലി സംസാരിച്ചു. നൗഷാദ് കോയ, സമദ് പി വി, സിദ്ധീഖ് മൗലവി, കബീര്‍ മാനന്തവാടി, റഫീഖ് പാറക്കണ്ടി, മമ്മൂട്ടി തോക്കന്‍, ഹുസൈന്‍ കുഴിനിലം, റൗഫ് തോല്‍പ്പെട്ടി, ഫഹീം സി എച്ച് എന്നിവര്‍ നേതൃത്വം നല്‍കി.
ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുത്തകകള്‍ക്ക് തീറെഴുതിയ കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യൂത്ത്‌ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബത്തേരി പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പ്രകടനത്തിന് ശേഷമായിരുന്നു മാര്‍ച്ച്. തുടര്‍ന്ന് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് തൈതൊടി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി കെ ആരിഫ് സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് സെക്രട്ടറി പി പി അയ്യൂബ് മണ്ഡലം ലീഗ് പ്രസിഡന്റ് അബ്ദുല്ല മാടക്കര, സെക്രട്ടറി എം എ അസൈനാര്‍, യൂത്ത്‌ലീഗ് ജില്ലാ ട്രഷറര്‍ കെ എം ഷബീര്‍ അഹമ്മദ്, പി പി റഷീദ്, നൗഷാദ് മംഗലശ്ശേരി, റിയാസ് കല്ലുവയല്‍ സംസാരിച്ചു. ടൗണില്‍ നടത്തിയ പ്രകടനത്തിന് ഹാരിസ് ബനാന, വി പി റഫീഖ്, ഇബ്രാഹിം മൈതാനിക്കുന്ന്, എം സൈനുദ്ദീന്‍, മുത്തു മലവയല്‍ നേതൃത്വം നല്‍കി.