Connect with us

Palakkad

മാനസികവും ശാരീരികവുമായി എസ് ഐ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി

Published

|

Last Updated

പാലക്കാട്: മാനസികമായും ശാരീരികമായും തന്നെ ഉപദ്രവിച്ച എസ ഐക്കും പോലീസുകാരനുമെതിരെ നടപടി സ്വീകരിക്കണമെന്ന് പുതുക്കോട് ഉളികുത്താംപാടം സ്വദേശി മല്ലിക പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വടക്കഞ്ചേരി പൊലീസ് സ്‌റ്റേഷനിലെ എസ് ഐ രവീന്ദ്രന്‍, പോലീസ് ഉദ്യോഗസ്ഥനായ ഇസ്മയില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്.—
അമ്മ പാഞ്ചാലിയില്‍ നിന്ന് ഒമ്പതു വര്‍ഷം മുമ്പ് വാങ്ങിയ നാല് സെന്റ് സ്ഥലവും അതില്‍ താന്‍ പണിത ചെറിയ വീടും തട്ടിയെടുക്കാനുള്ള അമ്മയുടെ ശ്രമത്തിന് പൊലീസുകാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് മല്ലിക ആരോപിച്ചു. പാഞ്ചാലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒമ്പതാം തീയതി എസ്‌ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ നാല് പുരുഷ പോലീസുകാര്‍ വീട്ടിലെത്തി ഉപദ്രവിച്ചുവെന്ന് മല്ലിക പറയുന്നു. മുടിക്കുത്തിലും കൈയിലുമൊക്കെ പിടിച്ച് വലിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്തു.
ധരിച്ചിരുന്ന വസ്ത്രവും കീറി. തുടര്‍ന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയതായും മല്ലിക പറയുന്നു. എന്നാല്‍, താന്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാത്തതിനാല്‍ ജില്ലാ പൊലീസ് സൂപ്രണ്ട്്, വനിതാ കമീഷന്‍ എന്നിവര്‍ക്ക് പരാതി അയച്ചതായും ഇവര്‍ പറഞ്ഞു. സഹോദരി റീന, ബന്ധു വിനീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.— എന്നാല്‍, അഡ്വക്കേറ്റ് കമീഷന്റെ നിര്‍ദേശ പ്രകാരം ഉളികുത്താംപാടം ഈഴോര്‍ കുളമ്പില്‍ പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യ പാഞ്ചാലിയെ (70) അവരുടെ വീട്ടില്‍ പാര്‍പ്പിക്കാന്‍ കമീഷന്‍ അംഗങ്ങള്‍ എത്തിയപ്പോള്‍ ഇവരുടെ മക്കള്‍ വീട്ടില്‍ കയറ്റാന്‍ വിസമ്മതിക്കുകയും തുടര്‍ന്ന്, പോലീസിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തതിനാല്‍ താനും വനിതാ പോലീസുകാരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി പാഞ്ചാലിയെ വീട്ടില്‍ കയറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും അമ്മയെ പെണ്‍മക്കള്‍ ദ്രോഹിക്കുന്നുവെന്ന പരാതിയുള്ളതായും വടക്കഞ്ചേരി എസ് ഐ രവീന്ദ്രന്‍ പറഞ്ഞു.

Latest