Connect with us

Ongoing News

എംഎസ്പി സ്‌കൂളിലെ ജേതാക്കള്‍ക്ക് പാരിതോഷികം നല്‍കും: രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: സുബ്രതോ കപ്പില്‍ റണ്ണറപ്പായ കേരളാ പോലീസിലെ ചുണക്കുട്ടികളായ മലപ്പുറം എം.എസ്.പി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജേതാക്കള്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല.
ധീരമായ ചെറുത്തുനില്‍പ്പിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാലിടറിയെങ്കിലും കളിയിലുടനീളം മികച്ച പ്രകനമാണ് കാഴ്ചവെച്ചത്്. ബ്രസീലിനെതിരെ പൊരുതിതോറ്റെങ്കിലും കളിയിലുടനീളം പൂര്‍ണ്ണ ആധിപത്യം നിലനിര്‍ത്തിയ ടീമിനെയും, എം.എസ്.പി.യ്ക്കുവേണ്ടി ഗോളുകളടിച്ച മാഹിന്‍, ഹുസൈന്‍, ജനിന്‍ കൂടാതെ മികച്ച പ്രകടനം കാഴ്ചവച്ച ഗോള്‍ക്കീപ്പറായ സുജിത്തിനെയും പരിശീലകന്‍ ബിനോയി സി. ജയിംസിനെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. ജനമൈത്രി പോലീസിന്റെ സഹായ സഹകരണത്തോടെ കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Latest