Connect with us

Gulf

മാപ്പിളപ്പാട്ട് റിയാലിറ്റിഷോ

Published

|

Last Updated

ദുബൈ: വോയിസ് ഓഫ് കേരള റേഡിയോയില്‍ സംകൃത പമഗരി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ രണ്ടാം സീസണ്‍ നവംബറില്‍ ആരംഭിക്കും. ജി സി സി യിലെ മുഴുവന്‍ ഗായകര്‍ക്കും പങ്കെടുക്കാന്‍ കഴിയും വിധം ദുബൈ,അബുദാബി, മസ്‌കറ്റ്, ദോഹ, മനാമ ,സൗദി എന്നിവിടങ്ങളില്‍ ഓഡിഷന്‍ നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന ഗായകര്‍ക്ക് മാപ്പിളപ്പാട്ടിന്റെ വിവിധ തലങ്ങളില്‍ മത്സരം ഉണ്ടായിരിക്കും.
മാപ്പിളപ്പാട്ട് ഗവേഷകനായ ഒ എം കരുവാരക്കുണ്ട്, ഫൈസല്‍ എളേറ്റില്‍, എന്നിവര്‍ മുഖ്യ വിധികര്‍ത്താക്കളാകുന്ന മത്സരങ്ങളില്‍ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരും വിദഗ്ദരും വിവിധ ഘട്ടങ്ങളില്‍ പങ്കാളികളാകും. ക്യാഷ് പ്രൈസും കാറും മറ്റു വിവിധ സമ്മാനങ്ങളുമാണ് വിജയിക്ക് നല്‍കുന്നത്. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഒമാനില്‍ നിന്നുള്ള ഗായകര്‍ 96893896720 എന്ന നമ്പറിലേക്കും ഖത്തറിലുള്ളവര്‍ 97474787541 എന്ന നമ്പറിലേക്കും ബഹ്‌റൈനിലുള്ളവര്‍ 97336458398 എന്ന നമ്പറിലേക്കും യു എ ഇ യിലുള്ളവര്‍ 7005 എന്ന നമ്പറിലേക്കും എസ് എം എസ് അയച്ച് മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാം. ടജ 2 എന്ന് ടൈപ്പ് ചെയ്തു നിങ്ങളുടെ പേരും സ്ഥലവും ചേര്‍ത്താണ് എസ് എം എസ് അയക്കേണ്ടത് .

 

Latest