Connect with us

Gulf

ഖലീഫ തുറമുഖം; ഉല്‍പാദനം 36 ശതമാനം വര്‍ധിച്ചു

Published

|

Last Updated

അബുദാബി: ഖലീഫ തുറമുഖത്തിന്റെ ഉല്‍പാദനക്ഷത 36 ശതമാനം വര്‍ധിച്ചതായി അബുദാബി പോര്‍ട്‌സ് കമ്പനി(എ ഡി പി സി) അധികൃതര്‍ വ്യക്തമാക്കി. അബുദാബി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് തുറമുഖത്തിന്റെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച ഖലീഫ തുറമുഖം ഇമിയ(യൂറോപ് മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക) മേഖലയില്‍ ഉല്‍പാദനക്ഷമതയില്‍ ഇന്ന് അഞ്ചാം സ്ഥാനത്താണ്. ഖലീഫ പോര്‍ട്ടിന്റെ ക്രെയിന്‍ ഉല്‍പാദനക്ഷമത മണിക്കൂറില്‍ 34 ഗ്രോസ് മൂവാണ്.

നിലവില്‍ 20 കപ്പല്‍ ചാലുകളാണ് ഖലീഫ പോര്‍ട്ടുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലത്തിനിടയില്‍ ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി എ ഡി പി സി. സി ഇ ഒ ക്യാപ്റ്റന്‍ മുഹമ്മദ് ജുമ അല്‍ ശംസി അഭിപ്രായപ്പെട്ടു. അത്യാധുനിക സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തിയാണ് തുറമുഖം പ്രവര്‍ത്തിക്കുന്നത്. നാലു മേഖലകളിലായി 450 കോടി ജനങ്ങളുമായി ബന്ധപ്പെടാന്‍ തുറമുഖത്തിന് സാധ്യമാവുന്നുണ്ട്.
കിസാദുമായുള്ള സാമീപ്യമാണ് തുറമുഖത്തിന് നേട്ടമാവുന്നത്. കിസാദ് ലോജിസ്റ്റിക്‌സ് പാര്‍ക്കി(കെ എല്‍ പി)ന്റെ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ചതോടെ 45,000 ചതുരശ്രമ മീറ്റര്‍ വിസ്തൃതിയിലാണ്. 41 വെയര്‍ഹൗസുകളാണ് ഇതിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Latest