Connect with us

Gulf

സ്റ്റീവ് അവാര്‍ഡ്‌സില്‍ ആഭ്യന്തര മന്ത്രാലയം തിളങ്ങി

Published

|

Last Updated

അബുദാബി: പാരീസില്‍ 11-ാമത് രാജ്യാന്തര സ്റ്റീവ് അവാര്‍ഡ്‌സില്‍ ആഭ്യന്തര മന്ത്രാലയത്തിന് 14 പുരസ്‌കാരങ്ങള്‍. പുതിയ പദ്ധതികള്‍, രാജ്യാന്തര ഇടപെടലുകള്‍ തുടങ്ങിയ മേഖലകളിലെ മുന്നേറ്റം കണക്കിലെടുത്താണ് ഈ നേട്ടം.
ഈ വര്‍ഷത്തെ വിവര സാങ്കേതിക വിഭാഗത്തില്‍ അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. അഹ്മദ് നാസര്‍ അല്‍ റസൈസി പുരസ്‌കാരം നേടി. ഉപഭോക്തൃ സേവന വിഭാഗത്തില്‍ റാസല്‍ ഖൈമ താമസ- കുടിയേറ്റ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സുല്‍ത്താന്‍ യൂസുഫ് അല്‍ നുഐമിക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
മാനവശേഷി വിഭാഗത്തില്‍ പെരിഫറല്‍ റീജിയണ്‍സ് ഡയറക്ടര്‍ കേണല്‍ ശൈഖ് മുഹമ്മദ് ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാനാണ് പുരസ്‌കാരം.
ആഗോളതലത്തില്‍ ആഭ്യന്തര മന്ത്രാലയം വന്‍കുതിപ്പാണ് നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു. 50 രാജ്യങ്ങളില്‍ നിന്ന് ഫാക്ടറികളും കമ്പനികളും വകുപ്പുകളും പങ്കെടുത്തിരുന്നു.

 

Latest