Connect with us

Gulf

മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സ് പ്രായപരിധി ഉയര്‍ത്തും; ഏകീകൃത പിഴ ശിക്ഷ ഏര്‍പ്പെടുത്തും

Published

|

Last Updated

ദുബൈ: ദുബൈയില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ദുബൈ പോലീസ് കമാണ്ടര്‍ അസിസ്റ്റന്റ് മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചു.
നിലവില്‍ 17 തികഞ്ഞവര്‍ക്ക് ലൈസന്‍സ് നല്‍കുന്നു. ഇത് ചുരുങ്ങിയത് 18 മുതല്‍ 21 വരെയുള്ള പ്രായത്തിലേക്ക് ഉയര്‍ത്താനാണ് ആലോചന. മോട്ടോര്‍ സൈക്കിളിന്റെ ശേഷിയും പരിഗണിക്കും. 200 സി സി ബൈക്ക് ഓടിക്കാന്‍ 18 വയസു തികയണം എന്നാണ് നിര്‍ദേശം വന്നിരിക്കുന്നത്. 200 സി സിക്കു മുകളിലുള്ള ബൈക്കാണെങ്കില്‍ പ്രായം 18നും 21നും ഇടയിലാകണം.
അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് പുനഃചിന്തനം. ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ഈയിടെ യോഗം ചേര്‍ന്ന് നിരവധി നിര്‍ദേശങ്ങള്‍ പരിഗണിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ സംബന്ധിച്ച പിഴയുടെ കാര്യത്തിലും മാറ്റങ്ങള്‍ വരും. എല്ലാ എമിറേറ്റിലും ഏകീകൃത പിഴ സംവിധാനം ആലോചിക്കുന്നു. ഒരു വര്‍ഷം രണ്ടുതവണ 25 ട്രാഫിക് പോയിന്റ് കിട്ടുന്നവര്‍ക്ക് പരിശീലനം നര്‍ബന്ധമാക്കും. നിലവില്‍ മൂന്നു തവണ ലഭിക്കുന്നവര്‍ക്കാണ് പരിശീലനം എന്നും മേജര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

Latest