Connect with us

Gulf

വാട്ടര്‍ കനാല്‍; സഫ പാര്‍ക്കിനു സമീപം വഴിതിരിച്ചുവിടല്‍ നിര്‍മാണം പൂര്‍ത്തിയായി

Published

|

Last Updated

ദുബൈ: വാട്ടര്‍ കനാല്‍ പദ്ധതിക്കു വേണ്ടി സഫ പാര്‍ക്കിനു സമീപം അല്‍ വാസല്‍ റോഡിലെ ഒന്നാം ഘട്ട വഴിതിരിച്ചുവിടല്‍ നിര്‍മാണം പൂര്‍ത്തിയായതായി ആര്‍ ടി എ സി ഇ ഒ എഞ്ചി. മൈത്ത ബിന്‍ അദിയ്യ് അറിയിച്ചു. ഈ മാസാവസാനം ഗതാഗതം ആരംഭിക്കും.
ഒരു കിലോമീറ്ററിലാണ് വഴി തിരിച്ചുവിട്ടത്. ഗതാഗതക്കുരുക്ക് ഇല്ലാതാക്കാന്‍ പഴയ ലൈനുകള്‍ നിലനിര്‍ത്തും.
ദുബൈ വാട്ടര്‍കനാല്‍ പദ്ധതി നിര്‍മാണം ദ്രുതഗതിയിലാണ്. സമയ ബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അബുദാബിയില്‍ നിന്നും തിരിച്ചുമുള്ള ഗതാഗതത്തിന് തടസമില്ലാതെയാണ് നിര്‍മാണം.
സിഗ്നലുകള്‍, മുന്‍കരുതല്‍ വിളക്കുകള്‍ തുടങ്ങിയവ നിലനിര്‍ത്തും. എല്ലാ സുരക്ഷാ മാനദന്ധങ്ങള്‍ പാലിച്ചാണ് നിര്‍മാണം. കനാലിന് വേണ്ടി മണല്‍ നീക്കുമ്പോള്‍ ജല-വൈദ്യുതി വിതരണ ശൃംഖലകള്‍ക്ക് കേടുപറ്റാതെ നോക്കുകയോ മാറ്റിസ്ഥാപിക്കുകയോ വേണമായിരുന്നു.
അല്‍ വാസല്‍ റോഡിലെ പാലത്തിന്റെ നിര്‍മാണം താമസിയാതെ ആരംഭിക്കും.
വാട്ടര്‍ കനാലിനു മുകളില്‍ ശൈഖ് സായിദ് റോഡില്‍ പാലം പണിയാണ് ആദ്യ ഘട്ടത്തിലുള്ളത്. എട്ടുമീറ്റര്‍ ഉയരത്തില്‍ എട്ടുവരി പാലമാണിത്. 24 മണിക്കൂറും കനാലിലൂടെ ജല ഗതാഗതം സാധ്യമാകും.
രണ്ടാം ഘട്ടത്തില്‍ ജുമൈറ റോഡ്, അല്‍ വാസല്‍ എന്നിവിടങ്ങളിലെ പാലമാണ്. ജുമൈറയില്‍ മൂന്നും അല്‍വാസലില്‍ രണ്ടും വരികളാണുണ്ടാവുക. മൂന്നാം ഘട്ടത്തില്‍ 3.2 കിലോ മീറ്ററില്‍ കനാലിലൂടെ വെള്ളം ഒഴുക്കലും കര കെട്ടിപ്പൊക്കുകയുമാണെന്നും മൈത്ത ബിന്‍ അദിയ്യ് അറിയിച്ചു.

---- facebook comment plugin here -----

Latest