Connect with us

Gulf

സഊദി - കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാനം 40 മണിക്കൂര്‍ വൈകി

Published

|

Last Updated

ന്യൂഡല്‍ഹി: സഊദി അറേബ്യയിലെ ദമാമില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 40 മണിക്കൂറിലേറെയായി വൈകുന്നു. ഒക്‌ടോബര്‍ 18ന് പുറപ്പെടേണ്ട വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. ഇതിന്റെ കാരണവും അധികൃതര്‍ വിശദീകരിച്ചിട്ടില്ല. 200 യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് വെള്ളവും ഭക്ഷണവും കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, വിമാനം ഇന്ന് വൈകീട്ട് പുറപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.